പുഷ്പ കൃഷി: തൈകൾ വിതരണം

Wednesday 18 June 2025 12:27 AM IST

അഞ്ചൽ: അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടപ്പാക്കുന്ന പുഷ്പ കൃഷി പദ്ധതിയുടെ ഭാഗമായി ജെമന്തി തൈകൾ വിതരണം ചെയ്തു. അഞ്ചൽ കൃഷിഭവനിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു തിലകൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. മായാകുമാരി, ഇ.കെ.സുധീർ, ഗ്രമാപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രബാബു, തോത്തില മോഹനൻ, എ.ഡി.എ ധന്യ കൃഷ്ണൻ, കൃഷിഓഫീസർ ജൂലി അലക്സ്എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ വനിതാ ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.