ദിയ കൃഷ്ണയുടെ കടയിലെ കേസ്: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Wednesday 18 June 2025 2:02 AM IST

തിരുവനന്തപുരം: നടൻ ജി.കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കടയിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കൃഷ്ണകുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. വനിതാ ജീവനക്കാർ നൽകിയ കേസിലാണിത്. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. ,​ ദിയയും കൃഷ്ണകുമാറും നൽകിയ കേസിൽ ജീവനക്കാരും മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇത് നാളെ പരിഗണിച്ചേക്കും.

ഓബൈ ഓസി എന്ന കടയിൽ നിന്ന് ക്യു ആർ കോഡ‌ിൽ കൃത്രിമംകാട്ടി 69 ലക്ഷം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരികളായ വിനിത,​ ദിവ്യ,​ രാധാകുമാരി എന്നിവർക്കെതിരേയാണ് ദിയ കൃഷ്ണയും കൃഷ്ണകുമാറും പരാതി നൽകിയത്. ഇതേസമയത്തുതന്നെ കൃഷ്ണകുമാറും മകളും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാരും പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ജീവനക്കാർ മൂന്നുപേരും ഒളിവിലാണ്.