പാറശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണ നാല് വയസുകാരന് ദാരുണാന്ത്യം

Wednesday 18 June 2025 10:23 AM IST

തിരുവനന്തപുരം: പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. തിരുവനന്തപുരം പാറശാല പരശുവയ്‌ക്കലിലാണ് ദാരുണമായ സംഭവം ഉണ്ടായത്.

പനയറക്കൽ സ്വദേശികളായ രജിൻ - ധന്യ ദമ്പതികളുടെ മകൻ ഇമാനാണ് മരിച്ചത്. നിലത്ത് കിടന്നിരുന്ന കുട്ടിയുടെ കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണപ്പോഴാണ് കയ്യിലിരുന്ന കുട്ടി തലയിടിച്ച് വീണത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.