ഗൾഫ് രാജ്യത്ത് 47 പ്രവാസി സ്‌ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌തു; തടവ് ശിക്ഷയ്‌ക്കൊപ്പം പിഴയും അടയ്‌ക്കേണ്ടി വരും
Wednesday 18 June 2025 11:23 AM IST
മസ്‌കറ്റ്: ഒമാനിൽ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവാസി സ്‌ത്രീകൾ അറസ്റ്റിൽ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 സ്‌ത്രീകളെ അറസ്റ്റ് ചെയ്‌തതായാണ് റോയൽ ഒമാൻ പൊലീസ് പുറത്തുവിട്ട വിവരം.
അറസ്റ്റിലായവരിൽ 21 ഈജിപ്‌ഷ്യൻ, പത്ത് ഇറാനിയൻ, എട്ട് പാകിസ്ഥാനി, നാല് തായ്‌ലൻഡുകാർ, രണ്ട് ഉസ്‌ബക്കിസ്ഥാൻ, രണ്ട് മൊറോക്കൻ സ്‌ത്രീകളാണുള്ളത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുന്നുവെന്നാണ് വിവരം. എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
ഒമാനി പീനൽ കോഡിലെ ആർട്ടിക്കിൾ 25 പ്രകാരം, പരസ്യമായി അനാശാസ്യ പ്രവൃത്തികൾ ചെയ്യുന്നതോ അസഭ്യ പ്രസ്‌താവനകൾ നടത്തുകയോ ചെയ്‌താൽ പത്ത് ദിവസം മുതൽ മൂന്ന് മാസം വരെ തടവും ഒപ്പം 100 മുതൽ 300 ഒമാനി റിയാൽ വരെ പിഴയും ഈടാക്കും.