ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിനുള്ളിൽ കമ്പി കഷ്ണം; പരാതി
Wednesday 18 June 2025 12:28 PM IST
പാലക്കാട്: പാരസെറ്റമോളിൽ കമ്പി കഷ്‌ണം കണ്ടെത്തിയതായി പരാതി. പാലക്കാട് മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിലാണ് കമ്പിയുടെ കഷ്ണം കണ്ടെത്തിയത്. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിയ മരുന്നിലായിരുന്നു കമ്പിയുടെ കഷ്ണം കണ്ടത്. മകന് മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പിയുടെ കഷ്ണം ഉള്ളിൽ ഇരിക്കുന്നത് കണ്ടത്.
സംഭവത്തിൽ മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി മുഹമ്മദ് ബഷീർ പ്രതികരിച്ചു. മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. തുടർന്നാണ് നഗരസഭയും പരാതി നൽകാൻ ഒരുങ്ങുന്നത്.