'പുതു നാമ്പുകൾ' സ്കൂൾ പ്രദർശന മേള

Thursday 19 June 2025 12:02 AM IST
കീഴരിയൂർ പഞ്ചായത്ത്‌ തല സ്കൂൾ പ്രദർശന മേള ''ക്ലീൻ വൈബ്സ് -25'' പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ നിർമല ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂ‌ർ : കീഴരിയൂരിൽ ക്ലീൻ വൈബ്സ് 25 'പുതു നാമ്പുകൾ' എന്ന പേരിൽ പഞ്ചായത്ത്‌ തല സ്കൂൾ പ്രദർശന മേള സംഘടിപ്പിച്ചു. നടുവത്തൂർ യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ നിർമല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എം സുനിൽ കുമാ‌ർ അദ്ധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ , പഞ്ചായത്ത് അംഗം എം.സുരേഷ് , സെക്രട്ടറി കെ.വി സുനില കുമാരി , അസി.സെക്രട്ടറി വി. പ്രിയ , നടുവത്തുർ യു.പി എച്ച്.എം നസീറ , ഹെൽത്ത് ഇൻസ്‌പെക്ടർ സി കെ. അനൂന , ഹരിത മിഷൻ ആർ.പി നിരഞ്ജന, ശുചിത്വ മിഷൻ ആർ.പി സീനത്ത്, ഹരിപ്രിയ , അഹന, റീമ, നസീറ ജിഷ്ണുബാൽ, സ്വപ്‍ന സി.കെ ബിനി എന്നിവർ പ്രസംഗിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂന പരിപാടിക്ക് നേതൃത്വം കൊടുത്തു.