പ്രതിഭാസംഗമം സംഘടിപ്പിച്ചു

Thursday 19 June 2025 12:49 AM IST
കൊയിലാണ്ടി നഗരസഭ നടത്തിയ പ്രതിഭാസംഗമം

കൊയിലാണ്ടി :നഗരസഭയിലെ മുഴുവൻ എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് വിജയികളെയും എസ്.എസ്.എൽ. സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എപ്ലസ് നേടിയവരെയും അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥിയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ ഇന്ദിര, കെ.ഷിജു, പ്രജില.സി, ഇ.കെ അജിത്ത്, കൗൺസിലർമാരായ രത്നവല്ലി, വി.പി ഇബ്രാഹിംകുട്ടി, കെ.വൈശാഖ്, നിർവഹണ ഉദ്യോഗസ്ഥ കെ .ലൈജു എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതവും ശ്രീനി പി കെ നന്ദിയും പറഞ്ഞു.