എസ്.ഡി.പി.ഐ മാർച്ച് ഇന്ന്
Thursday 19 June 2025 12:02 AM IST
വടകര : കുറ്റ്യാടിയിലെ രാസലഹരി ലൈംഗിക പീഡനക്കേസ് ഉന്നതതല പൊലീസ് അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നടത്തുന്ന നാദാപുരം ഡിവൈ.എസ്.പി ഓഫീസ് മാർച്ച് ഇന്ന്. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ ചില പോലീസുകാർക്ക് കേസിലെ പ്രധാന പ്രതിയായ അജ്‌നാസുമായി ബന്ധമുണ്ടെന്നും ഉന്നതതല പൊലീസ് സംഘത്തെ കൊണ്ട് അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർ തന്നെ അന്വേഷിക്കുന്നത് ആശാസ്യമല്ലെന്നും വിശ്വാസിയോഗ്യമായ അന്വേഷണം നടത്തണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ നവാസ് കല്ലേരി (കുറ്റ്യാടി മണ്ഡലം പ്രസിഡന്റ്), ഇബ്രാഹിം തലായി ( നാദാപുരം മണ്ഡലം പ്രസിഡന്റ്), അബൂലൈസ് കാക്കുനി (കുറ്റ്യാടി മണ്ഡലം സെക്രട്ടറി) എന്നിവർ പങ്കെടുത്തു.