അയ്യങ്കാളിയെ അനുസ്മരിച്ചു
Thursday 19 June 2025 12:02 AM IST
നരിപ്പറ്റ: കേരളത്തിലെ ദളിത് പിന്നാക്ക സമുദായങ്ങൾക്ക് ദിശാബോധം നൽകിയ മഹാത്മ അയ്യങ്കാളിയുടെ എൺപത്തിനാലാം ചരമവാർഷിക ദിനം കാവിലുംപാറ ബ്ലോക്ക് ദളിത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.പി രാജൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിജിൻലാൽ നരിപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. കാവിലുംപാറ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. വിശ്വനാഥൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി സാജിദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ടി ഫൈസൽ, ഗ്രാമപഞ്ചായത്ത് അംഗം സജിത സുധാകരൻ, ദിനേശൻ, സുധാകരൻ, കെ.പി നാണു, രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ദളിത് കോൺഗ്രസ് നരിപ്പറ്റ മണ്ഡലം പ്രസിഡന്റ് അശോകൻ കെ ടി കെ നന്ദി പറഞ്ഞു.