പ്രതിഷേധ ദിനം ആചരിച്ചു

Thursday 19 June 2025 12:02 AM IST
കെ പി എസ് ടി എ പ്രതിഷേധ ദിനം കുന്നുമ്മൽ ഉപജില്ല തല ഉദ്ഘാടനം വട്ടോളിയിൽ വി.വിജേഷ് നിർവ്വഹിക്കുന്നു

കുറ്റ്യാടി : അശാസ്ത്രീയമായ സ്കൂൾ സമയമാറ്റം പിൻവലിക്കുക, യു.ഐ.ഡി ലഭ്യമല്ലാത്ത കുട്ടികളുടെ അപ്ഡേഷന് ജൂലായ് 15 വരെ സമയം അനുവദിക്കുക, നിയമനാംഗീകാരം ലഭിച്ച മുഴുവൻ അദ്ധ്യാപകർക്കും ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ പ്രതിഷേധ ദിനം ആചരിച്ചു. കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത് കുമാർ, വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് കെ. ഹാരിസ്, ഉപജില്ല ഭാരവാഹികളായ വി.വിജേഷ്, പി.എം.ഷിജിത്ത്, പി.പി ദിനേശൻ, മനോജ് കൈവേലി, ജി.കെ വരുൺ കുമാർ, ഹാരിസ് വടക്കയിൽ, ടി.വി. രാഹുൽ, പി.സാജിദ്, കെ.പി ഗിരീഷ് ബാബു, ഇ.ഉഷ , അബ്ദുൾ ജലീൽ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.