യോഗാസന ചാമ്പ്യൻഷിപ്പ്

Thursday 19 June 2025 12:15 AM IST

കൊച്ചി: വേൾഡ് ഫിറ്റ്‌നസ് ഫെഡറേഷൻ യോഗാസന സ്‌പോർട്‌സ് ഇന്ത്യയുടെ നേതൃത്വത്തിൽ ദേശീയ യോഗാസന ചാമ്പ്യൻഷിപ്പ് കൊച്ചിയിൽ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 13,14 തീയതികളിൽ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 800 താരങ്ങൾ പങ്കെടുക്കുമെന്ന് ഡബ്ല്യൂ.എഫ്.എഫ്.വൈ.എസ് കേരള ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാല് വേദികളിലായി പരമ്പരാഗതം, സ്‌പോർട്‌സ് യോഗ, ടീം ഇനങ്ങൾ, വ്യക്തിഗത ഇനങ്ങൾ, പ്രദർശന ഇനങ്ങൾ എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. ഡബ്ല്യൂ.എഫ്.എഫ്‌.വൈ.എസ് കേരള പ്രസിഡന്റ് പി.ബി. പ്രിയങ്ക, സ്റ്റാലിൻ ജോഷി, എൻ.ബി. ലേഖ എന്നിവർ വാർത്താമ്മേളനത്തിൽ പങ്കെടുത്തു.