പാസ്‌പോർട്ട് സേവാ ക്യാമ്പ്
Wednesday 18 June 2025 8:24 PM IST
കൊച്ചി: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സംരംഭമായ മൊബൈൽ പാസ്‌പോർട്ട് സേവാ ക്യാമ്പ് ആരംഭിച്ചു. വിദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും പാസ്‌പോർട്ട് സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കസ്റ്റംസ് കമ്മിഷണർ (അപ്പീൽ) എസ്. അനിൽ കുമാർ, കസ്റ്റംസ് കമ്മിഷണർ ഗുർകരൺ സിംഗ് ബെയിൻസ് ന്നിവർ ചേർന്ന് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു
കൊച്ചിയിലെ റീജിയണൽ പാസ്‌പോർട്ട് ഓഫീസിന്റെ അധികാരപരിധിയിലുള്ള ജില്ലകളിലെ വിവിധയിടങ്ങളിലേക്ക് വാൻ സഞ്ചരിക്കുകയും അപേക്ഷ പ്രക്രിയകൾ ഓൺലൈനായി നിർവഹിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.