പ്ലസ് വൺ: പ്രവേശനം നേടിയത് 24,123 പേർ
Wednesday 18 June 2025 8:31 PM IST
കൊച്ചി: ജില്ലയിലെ പ്ലസ് വൺ ക്ലാസുകൾക്ക് ഇന്നലെ തുടക്കമായി. മൂന്ന് ഘട്ട അലോട്ട്‌മെന്റുകൾ പൂർത്തിയാക്കിയപ്പോൾ ജില്ലയിൽ ഇതുവരെ പ്രവേശനം നേടിയത് 24,123 പേരാണ്. 401 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. മൂന്നാം അലോട്ട്‌മെന്റിൽ 6,578 പേർക്കാണ് പ്രവേശനം ലഭിച്ചത്. 3,729 പേർക്ക് ഹയർഓപ്ഷൻ നൽകിയ സ്‌കൂളുകൾ ലഭിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള നടപടികൾ 28ന് ആരംഭിക്കും. മറ്റു ജില്ലകളിൽ നിന്നുള്ള 5,043 പേരുൾപ്പെടെ 38,687 പേരാണ് ജില്ലയിൽ അപേക്ഷ നൽകിയത്.
വരവേൽപ് എന്ന് പേരിലുള്ള പ്രവേശനോത്സവത്തിലൂടെയാണ് വിദ്യാർത്ഥികൾ പ്ലസ് വണ്ണിലേക്ക് പ്രവേശിച്ചത്. ജില്ലാ തല ഉദ്ഘാടനം മാർക്കറ്റ് റോഡ് സി.ജി.എച്ച്.എസ്.എസിൽ നടന്നു. ആദ്യ രണ്ടാഴ്ച സമഗ്ര ഗുണമേന്മാ ക്ലാസുകളാണ് നടക്കുക.