വായന പക്ഷാചരണം

Wednesday 18 June 2025 8:31 PM IST

കൊച്ചി: ജില്ലാ ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്,​ പി.എൻ പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കും. എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിൽ ചേരുന്ന ചടങ്ങ് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. ജൂലായ് ഏഴ് വരെ ജില്ലയിൽ വിവിധ പരിപാടികൾ വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അദ്ധ്യക്ഷനാകും. പ്രൊ.എം.കെ. സാനു പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.