കുസാറ്റിൽ വായനാവാരം
Thursday 19 June 2025 12:34 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഇന്ന് മുതൽ 25 വരെ വായനവാരം സംഘടിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 1.30ന് കുസാറ്റ് സെനറ്റ് ഹാളിൽ എഴുത്തുകാരി വിജയരാജമല്ലിക വായനാവാരം ഉദ്ഘാടനം ചെയ്യും. കുസാറ്റ് രജിസ്ട്രാർ ഡോ.എ.യു. അരുൺ അദ്ധ്യക്ഷനാകും. കുസാറ്റ് ഓഡിറ്റ് ഓഫീസർ റാഷി മക്കാർ, കുസാറ്റ് ഇൻസ്ട്രുമെന്റേഷൻ വകുപ്പ് അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എസ്. ശിവകുമാർ എന്നിവർ ചടങ്ങിൽ സംസാരിക്കും. 25ന് സമാപന ചടങ്ങിൽ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ.പി. ഇളയിടം മുഖ്യാതിഥിയാകും. രചനാ മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ, കവിതാരചന, പുസ്തക പ്രദർശനം എന്നിവ വായനവാരത്തിൽ സംഘടിപ്പിക്കും.