അദ്ധ്യാപക നിയമനം
Thursday 19 June 2025 1:51 AM IST
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുഴൽമന്ദം നടുവത്തപ്പാറയിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ(ബോയ്സ്) എച്ച്.എസ്.ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപകനെ നിയമിക്കുന്നു. ജൂൺ 21ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ വെച്ച് ഇന്റർവ്യൂ നടക്കും. ബി.എ, ബി.എഡ്, കെ ടെറ്റ് എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം എന്നിവയുടെ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. ഫോൺ: 04922 217217, 9495035469.