പ്രതിഭാ സംഗമം നടത്തി
Thursday 19 June 2025 1:54 AM IST
കൊല്ലങ്കോട്: ഗാന്ധിജി അക്കാദമി സംഘടിപ്പിച്ച പ്രതിഭാ സംഗമം എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി അക്കാദമി ചെയർമാൻ ഷൈജു വെമ്പല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ, മെപ്‌കോ പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.ജി.പ്രദീപ് കുമാർ, ഡോ. സി.ആർ.അരുൺരാജ്, സജേഷ് ചന്ദ്രൻ, നിധീഷ് ബാലൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പ്രതിഭാ സംഗമത്തിൽ ആദരിച്ചു