വായനാ പക്ഷാചരണം ഉദ്ഘാടനം

Thursday 19 June 2025 12:08 AM IST

കോഴഞ്ചേരി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം ഇന്ന് രണ്ടിന് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ മാനേജർ റവ.ഏബ്രഹാം തോമസ് നിർവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബിജു എം.വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഡോക്ടർ ലി ബൂസ് ജേക്കബ് ഏബ്രഹാം പി.എ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. പ്രൊഫ റ്റി.കെ.ജി.നായർ വായനാദിന സന്ദേശം നല്കും. പി.സലിം കുമാർ , ബിജിലി പി.ഈശോ, ആഷാ വർഗീസ് , അനു അന്ത്യാളൻ കാവ് , ഭരതരാജൻ വി.ആർ , മാത്യു ശാമുവൽ , ലിജു തോമസ്, പി.സി.രാജൻ , രഞ്ജി ഫിലിപ്പ് എന്നിവർ സംസാരിക്കും.