അടിസ്ഥാന ജനതയുടെ ഏകീകരണം ഇല്ലാതാകുന്നു: വേടൻ

Thursday 19 June 2025 12:22 AM IST

വിഴിഞ്ഞം: സാമുദായിക സംഘടനകൾ വിഘടിച്ചു നിൽക്കുന്നതിനാൽ അടിസ്ഥാന ജനതയുടെ ഏകീകരണം ഇല്ലാതാകുന്നതായി റാപ് ഗായകൻ വേടൻ (ഹിരൺ ദാസ് മുരളി)​ പറഞ്ഞു.

സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ 84-ാം സ്‌മൃതി ദിനം വെങ്ങാനൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേടൻ. ക്യാബിനറ്റ് ആയിരുന്നതിനാൽ ഉദ്ഘാടകനായിരുന്ന മന്ത്രി വി.ശിവൻകുട്ടി എത്തിയിരുന്നില്ല.

സംസ്ഥാന പ്രസിഡന്റ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ വില്ലുവണ്ടി പുരസ്‌കാരം സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ജഗതി വേടന് നൽകി. കുന്നുകുഴി എസ്.മണി,ആർ.അനിരുദ്ധൻ എന്നിവർ അയ്യങ്കാളിയെക്കുറിച്ചെഴുതിയ പുതിയ പുസ്‌തകങ്ങൾ പ്രകാശനം ചെയ്‌തു. ആർ.അനിരുദ്ധൻ,സിന്ധു വിജയൻ,ഷാബുഗോപിനാഥ്,എൻ.തങ്കപ്പൻ, അനിത മുട്ടം,സുരേഷ് തങ്കപ്പൻ,​അനിൽകുമാർ എന്നിവർ സംസാരിച്ചു.