ശബരിമല റോപ്പ്‌വേ: ശുപാർശ കേന്ദ്രത്തിന് സമർപ്പിക്കും

Thursday 19 June 2025 12:26 AM IST

തിരുവനന്തപുരം: പമ്പയിൽ നിന്ന് ശബരിമല വരെ ചരക്ക് നീക്കത്തിനായി റോപ്പ്‌വേ നിർമ്മിക്കുന്നതിനുള്ള പദ്ധതി ശുപാർശ കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. മന്ത്റി എ.കെ. ശശീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ്.ജി.കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.