നാലു വർഷ ബിരുദം: പ്രവേശനം മാറ്റി
Thursday 19 June 2025 12:27 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ പഠന വകുപ്പുകളിൽ നാലു വർഷ ബിരുദ കോഴ്സുകളിൽ ഇന്ന് നടത്താനിരുന്ന പ്രവേശനം മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ബിരുദ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ റാങ്ക് പട്ടിക സാങ്കേതിക കാരണങ്ങളെക്കുറിച്ച് റദ്ദാക്കിയതിനെത്തുടർന്നാണിത്. 16കോഴ്സുകളിൽ 4000 പേരാണ് പ്രവേശന പരീക്ഷയെഴുതിയിരുന്നത്. മൂല്യനിർണയത്തിൽ അപാകതയുണ്ടായെന്നാണ് ആരോപണം. കാരണം കണ്ടെത്താൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ നിയോഗിച്ചു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.