ഇറാൻ യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണി: അനന്ത നാഗേശ്വരൻ

Thursday 19 June 2025 12:28 AM IST

തിരുവനന്തപുരം: ഇറാനും ഇസ്രായേലുമായുള്ള യുദ്ധം ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ. എന്നാൽ ഇതിനെ രാജ്യം മറികടക്കും. യുദ്ധം മൂലം ക്രൂഡ്ഓയിൽ വിലയിലുണ്ടാകുന്ന വർദ്ധനയാണ് പ്രധാന വെല്ലുവിളി. ഇറാൻ യുദ്ധം തുടങ്ങിയതോടെ ക്രൂഡ് ഒായിൽ വില ബാരലിന് 7374 ഡോളറായി ഉയർന്നു. ഇത് ഇന്ത്യയ്ക്ക് വലിയ അപകടസാദ്ധ്യതകൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരള രാജ് ഭവനിൽ നടത്തിയ പ്രഭാഷണത്തിന് ശേഷം വാർത്താഏജൻസികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.