വനിതാ ജീവനക്കാർക്ക് ക്യാൻസർ പരിശോധന

Thursday 19 June 2025 12:30 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വനിതാ ജീവനക്കാർക്കായി ക്യാൻസർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. കൊച്ചിൻ ക്യാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. അർബുദ വ്യാപനം നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രാഥമിക പടിയായി ജീവനക്കാരിൽ നിന്ന് വിവരശേഖരണം ആരംഭിച്ചു.