ആറന്മുളയിൽ പരിശോധിച്ച് നടപടി: മുഖ്യമന്ത്രി

Thursday 19 June 2025 1:40 AM IST

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയിൽ ഇലക്ട്രോണിക്‌സ് നിർമ്മാണ ക്ലസ്റ്റർ സ്ഥാപിക്കാനുള്ള സ്വകാര്യ സംരംഭകരുടെ പദ്ധതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുമായി ബന്ധപ്പെട്ട ഫയലുകൾ നീങ്ങുന്നത് തന്റെ അറിവോടയല്ല. ഒരു പദ്ധതിക്കും താൻ എതിരല്ല. പരിശോധിച്ചേ ഇക്കാര്യത്തിൽ നടപടിയെടുക്കാനാവൂ. ആറന്മുള വിമാനത്താവളത്തിന് അനുമതി നിഷേധിച്ചതൊക്കെ പഴയകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.