ലൈംഗികാതിക്രമം : പ്രതി അറസ്റ്റിൽ
Thursday 19 June 2025 12:47 AM IST
മല്ലപ്പള്ളി : പതിനഞ്ചും പത്തും വയസുള്ള പെൺകുട്ടികളോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കീഴ്വായ്പ്പൂർ പൊലീസ് പിടികൂടി. കുന്നന്താനം സ്വദേശിയായ 48 കാരനാണ് പിടിയിലായത്. പല തവണ കുട്ടികളോട് അതിക്രമം കാട്ടിയതായി കുട്ടികൾ മൊഴി നൽകി. ശിശുക്ഷേമ സമിതി വഴി ലഭിച്ച പരാതിയിലാണ് കേസുകൾ രജിസ്റ്റർ ചെയ്ത് എസ്.എച്ച്.ഓ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിൽ കഴിയുന്ന കുട്ടികളുടെ മൊഴി പൊലീസ് സൈക്കോസോഷ്യൽ കൗൺസിലറുടെ സാന്നിദ്ധ്യത്തിൽ വിശദമായി രേഖപ്പെടുത്തി.