അനുസ്മരണ വാർഷികദിനം

Thursday 19 June 2025 12:49 AM IST

തിരുവല്ല : സി.എസ്.ഡി.എസ് വെൺപാല കുടുംബയോഗം അയ്യൻകാളിയുടെ 84-ാം അനുസ്മരണ വാർഷികദിനം ആചരിച്ചു. പ്രസിഡന്റ് ഗിരീഷ് പി. ഗോപിനാഥ് പതാക ഉയർത്തി. യോഗത്തിൽ കുടുംബയോഗം സെക്രട്ടറി മനു കാട്ടികുന്നിൽ, തിരുവല്ല യൂണിയൻ കമ്മിറ്റിയംഗം പ്രിൻസ് മോൻ, കുടുംബയോഗം ട്രഷറാർ മധു കരാത്ര, ജോയിന്റ് സെക്രട്ടറി അജി അനിയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കമ്മിറ്റിയംഗങ്ങൾ, കുടുംബയോഗ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുടുംബയോഗം വൈസ് പ്രസിഡന്റ് അനിതാ വിൽസൺ നന്ദി പറഞ്ഞു.