അനുശോചിച്ചു
Thursday 19 June 2025 12:53 AM IST
പത്തനംതിട്ട : ആധാരമെഴുത്ത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എം.ജെ.പരമേശ്വരൻ പിള്ളയുടെ നിര്യാണത്തിൽ എ.കെ.ഡി.ഡബ്ലു ആൻഡ് എസ്.എ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് വിജയ വർമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.മോഹൻ കുമാർ, ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ, മണികണ്ഠൻ നായർ, നോബൽകുമാർ, ടി.വി.തോമസ്, ബീന മാത്യു, സന്ധ്യകുമാരി, സജീന്ദ്രൻ ഏനാത്ത്, സന്തോഷ് കുമാർ അടൂർ, മുരളീധർറാവു, ഡി.കെ.തങ്കമണി, വിദ്യാധരൻ നായർ എന്നിവർ സംസാരിച്ചു.