ഇലക്ട്രോണിക്സ് ക്ളസ്റ്റർ പദ്ധതി നടപ്പാക്കണം: എം.പി
Thursday 19 June 2025 12:55 AM IST
പത്തനംതിട്ട : ആറന്മുള ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ പദ്ധതി യാഥാർത്ഥ്യമാക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് ആന്റോ ആന്റണി.എം.പി ആവശ്യപ്പെട്ടു. 5000 കോടി രൂപ മുതൽമുടക്കുള്ളതും ആയിരക്കണക്കിന് ആളുകൾക്ക് നേരിട്ടും പതിനായിരക്കണക്കിന് ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നതാണ് പദ്ധതി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായിട്ടാണ് ഇത് നടപ്പാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ തൊഴിലിനു വേണ്ടി പാലായനം ചെയ്യേണ്ടി വരുന്ന പത്തനംതിട്ട ജില്ലക്കാർക്ക് വലിയ ആശ്വാസമായിരിക്കും. പദ്ധതി യാഥാർത്ഥ്യമാക്കുവാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ആന്റോ ആന്റണി.എം.പി ആവശ്യപ്പെട്ടു.