വിത്തുകൾ നിക്ഷേപിച്ചു

Thursday 19 June 2025 12:59 AM IST

കോന്നി : ജലലഭ്യത ഉറപ്പ് വരുത്തി ഭക്ഷ്യ യോഗ്യമായ ഫലവൃക്ഷങ്ങൾ വനത്തിൽ വച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി, കാട്ടാത്തി, മേടപ്പാറ വനമേഖലകളിൽ വിത്തുകൾ നിക്ഷേപിച്ചു. കാട്ടാത്തി വനസംരക്ഷണ സമിതി അംഗങ്ങൾ, കൊക്കത്തോട് ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വനത്തോട് ചേർന്ന സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച അമ്പഴം, മലമ്പുന്ന, കാട്ടുമാങ്ങ എന്നീ വൃക്ഷങ്ങളുടെ വിത്തുകളാണ് നിക്ഷേപിച്ചത്. നടുവത്തുമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അരുൺ, ഗ്രാമപഞ്ചായത്ത് അംഗം വി.കെ.രഘു എന്നിവർ നേതൃത്വം നൽകി.