മാരാരിക്കുളത്ത് വി എസിനെ വീഴ്ത്തിയ 'ജയന്റ് കില്ലർ ', മുൻ എംഎൽഎ പി ജെ ഫ്രാൻസിസ് അന്തരിച്ചു

Wednesday 18 June 2025 11:01 PM IST

ആ​ല​പ്പു​ഴ​:​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വും​ ​മു​ൻ​ ​എം.​എ​ൽ.​എ​യു​മാ​യി​രു​ന്ന​ ​അ​ഡ്വ.​പി​ജെ.​ ​ഫ്രാ​ൻ​സി​സ് ​(88​)​ ​അ​ന്ത​രി​ച്ചു.​ ​ആ​ല​പ്പു​ഴ​ ​കോ​ൺ​വെ​ന്റ് ​സ്ക്വ​യ​ർ​ ​പ​ള്ളി​ക്ക​ത്ത​യ്യി​ൽ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​താ​മ​സം.​ ​ചി​കി​ത്സ​യി​ലി​രി​ക്കെ​ ​ ​ ​രാ​ത്രി​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​

1996​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മാ​രാ​രി​ക്കു​ള​ത്ത് ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​നെ​ ​അ​ട്ടി​മ​റി​ച്ച​തോ​ടെ​യാ​ണ് ​ഫ്രാ​ൻ​സി​സ് ​ശ്ര​ദ്ധേ​യ​നാ​യ​ത്.​ 1965​ ​വോ​ട്ടി​നാ​യി​രു​ന്നു​ ​ജ​യം.​ ​അ​തി​ന് ​മു​മ്പ് ​അ​രൂ​രി​ൽ​ ​കെ.​ആ​ർ.​ ​ഗൗ​രി​യ​മ്മ​യോ​ട് ​ര​ണ്ടു​ത​വ​ണ​ ​മ​ത്സ​രി​ച്ചെ​ങ്കി​ലും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​എ.​കെ.​ആ​ന്റ​ണി​യു​ടെ​ ​വി​ശ്വ​സ്ത​നാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ ​അ​വ​സാ​ന​ ​നാ​ളു​ക​ളി​ൽ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​അ​ക​ന്നു.​ ​ആ​ല​പ്പു​ഴ​ ​ഡി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​കെ.​പി.​സി.​സി​ ​അം​ഗം,​ ​ആ​ല​പ്പു​ഴ​ ​ന​ഗ​ര​സ​ഭ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ്,​ ​ആ​ല​പ്പു​ഴ​ ​ബാ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഭാ​ര്യ​:​ ​പ്രൊ​ഫ.​ ​മ​റി​യാ​മ്മ​ ​ഫ്രാ​ൻ​സി​സ് ​(​സെ​ന്റ് ​ജോ​സ​ഫ്സ് ​കോ​ളേ​ജ്,​ ​ആ​ല​പ്പു​ഴ​).​ ​മ​ക്ക​ൾ​:​ ​ജോ​സ് ​പി.​ ​ഫ്രാ​ൻ​സി​സ് ​(​കു​വൈ​റ്റ്),​ ​റോ​സ് ​പി.​ ​ഫ്രാ​ൻ​സി​സ് ​(​ഷാ​ർ​ജ​),​ ​ടോ​ണി​ ​ഫ്രാ​ൻ​സി​സ് ​(​ബം​ഗ​ളു​രൂ​),​ ​റീ​ന​ ​ഫ്രാ​ൻ​സി​സ് ​(​ബം​ഗ​ളൂ​രു​).​ ​മ​രു​മ​ക്ക​ൾ​:​ ​ബി​നി​ത​ ​ജോ​സ്,​ ​റീ​ന​ ​ടോ​ണി,​ ​മ​റി​യാ​ ​വ​ർ​ഗീ​സ്.​ ​സം​സ്കാ​രം​ ​ വെള്ളി ​ ​വൈ​കി​ട്ട് 3​ന് ​ആ​ല​പ്പു​ഴ​ ​മൗ​ണ്ട് ​കാ​ർ​മ്മ​ൽ​ ​ക​ത്തീ​ഡ്ര​ൽ​ ​പ​ള്ളി​യി​ൽ.