പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം

Thursday 19 June 2025 12:03 AM IST

സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് 2025-26 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്),മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ് ഉൾപ്പെടെ) എന്നിവയിലേയ്ക്ക് പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.

കീം 2025 മുഖേന എഞ്ചിനീയറിംഗ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ളപക്ഷം മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ/ ആർക്കിടെക്ചർ എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിചേർക്കുന്നതിനും, സംവരണ ക്ലൈമുകൾ കൂട്ടിച്ചേർക്കുന്നതിനുമുള്ള അവസരം ലഭ്യമാക്കിയിട്ടുണ്ട്.

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിനും,നടത്തിയ നീറ്റ് യു.ജി. 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടിയവർക് മെഡിക്കൽ കോഴ്സിനും അപേക്ഷിക്കാം. ആർക്കിടെക്ചർ , മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾക്കു പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2025ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ/സംവരണം കൂട്ടിച്ചേർക്കുന്നതിനും 23ന്ഉച്ചയ്ക് 12 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 20.02.2025 തീയതിയിലെ വിജ്ഞാപനം കാണുക.