വാക്സിനെടുത്ത 5 വയസുകാരന് പേ വിഷബാധ ലക്ഷണം
Thursday 19 June 2025 12:18 AM IST
കണ്ണൂർ: മേയ് 31ന് കണ്ണൂർ എസ്.എൻ പാർക്കിന് സമീപത്ത് വച്ച് തെരുവ് നായയുടെ കടിയേറ്റ തമിഴ്നാട് സ്വദേശികളായ ദമ്പതികളുടെ അഞ്ചു വയസുകാരനായ മകന് പേ വിഷബാധ ലക്ഷണം. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കടിയേറ്റ ദിവസം കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വാക്സിൻ എടുത്തിരുന്നു. വലതു കണ്ണിനും ഇടതു കാലിനുമാണ് കടിയേറ്റത്. കണ്ണൂരിൽ തെരുവുനായശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണിത്. ചൊവ്വാഴ്ചയും ഇന്നലെയും കണ്ണൂർ നഗരത്തിൽ 77 പേരെയാണ് തെരുവുനായകൾ കടിച്ചുപരിക്കേൽപ്പിച്ചത്.