ഓഹരി വിപണിയിൽ വിൽപ്പന തുടരുന്നു

Thursday 19 June 2025 12:20 AM IST

കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും അമേരിക്കയിലെ ഫെഡറൽ റിസർവ് ധന നയ ആശങ്കകളും ഇന്ത്യൻ വിപണിയെ വിൽപ്പന സമ്മർദ്ദത്തിലാക്കി. തുടർച്ചതായ രണ്ടാം ദിവസവും നഷ്‌ടത്തോടെയാണ് പ്രധാന സൂചികകൾ വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്‌സ് 138.64 പോയിന്റ് നഷ്‌ടവുമായി 81444.66ൽ അവസാനിച്ചു, നിഫ്‌റ്റി 41.35 പോയിന്റ് ഇടിഞ്ഞ് 24,812ൽ അവസാനിച്ചു. ക്രൂഡോയിൽ വില ബാരലിന് 75 ഡോളറിന് അടുത്ത് തുടരുന്നതാണ് നിക്ഷേപകരെ മുൾമുനയിലാക്കുന്നത്. ചെറുകിട, ഇടത്തരം ഓഹരികളും വിൽപ്പന സമ്മർദ്ദം നേരിട്ടു.