കേരള സർവകലാശാല വാർത്തകൾ

Thursday 19 June 2025 12:21 AM IST

ഒന്നാം ഘട്ട അലോട്ട്മെന്റ് 2025 -26 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ (എഫ്-വൈയുജിപി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല അഡ്മിഷൻ ഫീസ് പ്രൊഫൈലിൽ ഓൺലൈനായി ഒടുക്കിയ ശേഷം അലോട്ട്മെന്റ് മെമ്മോയുമായി കോളേജിൽ സ്ഥിര/ താത്ക്കാലിക പ്രവേശനം നേടണം. തിങ്കളാഴ്ചക്കകം കോളേജുകളില്‍ പ്രവേശനം നേടണം. വെബ്സൈറ്റ് : https://admissions.keralauniversity.ac.in/fyugp2025. അഡ്മിഷൻ ഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം ‌‌കോളേജിൽ ഹാജരായി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ് റദ്ദാക്കും.സ്ഥിരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ 24ന് മുമ്പായി ഉയർന്ന ഓപ്ഷനുകൾ നീക്കണം. അവരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിച്ചേക്കാം. അത്തരത്തിൽ സീറ്റ് ലഭിക്കുന്നവർ ആ സീറ്റിൽ നിർബന്ധമായും പ്രവേശിക്കണം. അഡ്മിഷൻ ലഭിക്കുന്നവർ അപാർ (എപിഎഎആർ) ഐഡി നിർബന്ധമായും ഉണ്ടാവണം. നിലവിൽ അപാർ ഐഡി ഇല്ലാത്തവർ അഡ്മിഷൻ തീയതിക്ക് മുൻപായി www.abc.gov.inലൂടെ ഐഡിയെടുക്കണം. യൂണിവേഴ്സിറ്റി കോളേജ്, ഗവ. വിമൻസ് കോളേജ് എന്നിവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിൽ ഇന്ത്യൻ എക്കണോമിക്സ് സർവീസ് പരീക്ഷ നടക്കുന്നതിനാൽ വെള്ളിയാഴ്ച കോളേജിലെത്താൻ നിർദേശം ലഭിച്ചവർ വ്യാഴാഴ്ചയും ശനിയാഴ്ച എത്താൻ നിർദേശിച്ചിരുന്നവർ തിങ്കളാഴ്ചയും ​ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ,​ ​ബി.​എ​ഡ് ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ട്ര​യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ച്ച​വ​ർ​ക്ക് 20​ ​വ​രെ​ ​c​a​p.​m​g​u.​a​c.​i​n​ൽ​ ​ഓ​പ്ഷ​നു​ക​ൾ​ ​കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും,​ ​ഒ​ഴി​വാ​ക്കു​ക​യും​ ,​പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും​ ​തി​രു​ത്ത​ലു​ക​ൾ​ ​വ​രു​ത്തു​ക​യും​ ​ചെ​യ്യാം.

പ്രാ​ക്ടി​ക്കൽ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​ബ​യോ​കെ​മി​സ്ട്രി​ ​(​സി.​എ​സ്.​എ​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 26​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​ടൈം​ ​ടേ​ബി​ൾ​ ​വെ​ബ് ​സൈ​റ്റി​ൽ.

​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്.​സി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​മോ​ഡ​ൽ​ 3​ ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 25​ ​ന് ​ഇ​ട​ക്കൊ​ച്ചി​ ​സി​യ​ന്നാ​ ​കോ​ളേ​ജ് ​ഒ​ഫ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​സ്റ്റ​ഡീ​സി​ൽ​ ​ന​ട​ക്കും.

​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി​വോ​ക്ക് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഇ​ൻ​സ്ട്രു​മേ​ന്റ​ഷ​ൻ​ ​ആ​ൻ​ഡ് ​ഓ​ട്ടോ​മേ​ഷ​ൻ​ ​(​പു​തി​യ​ ​സ്‌​കീം2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 23​ ​മു​ത​ൽ​ ​ന​ട​ക്കും.