നീറ്റ് പരീക്ഷയിൽ മികച്ച പ്രകടനവുമായി സൈലം വിദ്യാർത്ഥികൾ
കൊച്ചി: നടപ്പുവർഷത്തെ നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുകൾ നേടി സൈലത്തിലെ വിദ്യാർത്ഥികൾ കേരളത്തിൽ മുൻനിരയിലെത്തി. നീറ്റ് - ജെ.ഇ.ഇ പരിശീലനത്തിൽ രാജ്യത്ത് ആദ്യമായി ഹൈബ്രിഡ് പരിശീലനം ഏർപ്പെടുത്തിയ സൈലത്തിന്റെ ക്യാമ്പസുകളിൽ കഴിഞ്ഞ വർഷം റിപ്പീറ്റർ കോഴ്സിന് പഠിച്ച കുട്ടികളിൽ 615 മാർക്കുമായി റന അബ്‌ല ഒന്നാമതെത്തി. എൻട്രൻസ് പരിശീലനത്തിൽ സൈലം ഒരുക്കിയ മലയാളത്തിലെ ആദ്യ ലേണിംഗ് ആപ്പിലൂടെ ഓൺലൈനായി റിപ്പീറ്റ് ചെയ്ത കുട്ടികളിൽ എ. നിവേദിത 609 മാർക്കോടെ ടോപ്പറായി. എ.എസ് നിഹ(608), എസ്. ഷാരോൺ(602), പി. അജീം(601). അഭിനവ് അനിൽ(601), ഫാത്തിമത്ത് മുഹ്സിന(600) തുടങ്ങിയ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സൈലം ആദരിച്ചു. സൈലം സി.ഇ.ഒ ഡോക്ടർ അനന്തു, ഡയറക്ടർ ലിജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അലോട്ട്മെന്റിന് ശേഷം എം.ബി.ബി.എസ്, ഐ.ഐ.ടി കോഴ്സുകളിൽ ഇത്തവണ പ്രവേശനം നേടിയവരെ അണിനിരത്തി വലിയ പ്രോഗ്രാമിനൊരുങ്ങുകയാണ് സൈലം. അടുത്ത വർഷത്തെ നീറ്റ് - ജെ.ഇ.ഇ റിപ്പീറ്റർ കോഴ്സുകളിലേക്കുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്. പരീക്ഷയിലെ മാറ്റങ്ങൾ മുൻകൂട്ടി കണ്ട് അടിമുടി നവീകരിച്ച മെറ്റീരിയലുകളും അക്കാഡമിക് പ്ലാനുമായാണ് സൈലം റിപ്പീറ്റർ പ്രോഗ്രാമിനൊരുങ്ങുന്നത്. വിശദ വിവരങ്ങൾക്ക് : 6009100300