ബി.ടെക് ലാറ്ററൽ എൻട്രി: റാങ്ക് ലിസ്റ്റായി
Thursday 19 June 2025 12:28 AM IST
തിരുവനന്തപുരം: സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ ആൻഡ് വർക്കിംഗ് പ്രൊഫഷണൽസ്) കോഴ്സിന്റെ പ്രവേശ പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോൺ: 0471-2324396, 2560361, 2560327.
എൽ.എൽ.ബി റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: ത്രിവത്സര എൽ.എൽ.ബി. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും അന്തിമ ഉത്തര സൂചികയും www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ്പ് ലൈൻ: 0471 – 2332120, 2338487