നിലമ്പൂർ: ഇന്ന് വിധിയെഴുത്ത്
Thursday 19 June 2025 12:39 AM IST
മലപ്പുറം: നിലമ്പൂരിൽ ഇന്ന് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ. 23നാണ് വോട്ടെണ്ണൽ. പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2,32,384 വോട്ടർമാർ. 263 പോളിംഗ് സ്റ്റേഷനുകൾ. 1,301 പോളിംഗ് ഉദ്യോഗസ്ഥർ. സുരക്ഷയ്ക്ക് 1,200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്രസേനയും. ആദിവാസി മേഖലകൾ മാത്രം ഉൾപ്പെടുന്ന മൂന്ന് ബൂത്തുകൾ വനത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. മുമ്പ് മാവോയിസ്റ്റ് സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടിരുന്ന സ്ഥലങ്ങളിൽ കേന്ദ്രസേനയുടെ പ്രത്യേക സുരക്ഷ.