മഹാത്മാ അയ്യൻകാളിയുടെ സ്മൃതി ദിനം ആചരിച്ചു
Thursday 19 June 2025 12:57 AM IST
മലപ്പുറം : ഭാരതീയ ദളിത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി. സി.സി ഓഫീസിൽ മഹാത്മാ അയ്യൻകാളിയുടെ 84-ാമത് സ്മൃതി ദിനാചരണം നടന്നു. ജില്ലാ പ്രസിഡന്റ് കെ.പി.വേലായുധന്റെ അദ്ധ്യക്ഷതയിൽ ബി.ഡി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഹരിദാസൻ വണ്ടൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജീവ് ബാബു. ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി, സോമൻ ഗാന്ധിക്കുന്ന്, കെ.പി. റീന തിരൂർ, ബ്ലോക്ക് പ്രസിഡന്റുമാരായ സി.കെ. കുമാരൻ തിരൂർ , അയ്യപ്പൻകുട്ടി വാഴക്കാട്, വിശ്വംഭരൻ വേങ്ങര, ശങ്കരൻ മങ്കട, ബാലകൃഷ്ണൻ മഞ്ചേരി, നാരായണൻ അരീക്കര, ദിലീപ് ചുങ്കത്തറ ,വിശാലം തിരൂർ, അയ്യപ്പൻ.കെ.പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു