കെ.ജി.ഒ.എ പ്രതിഷേധിച്ചു
Thursday 19 June 2025 12:04 AM IST
നിലമ്പൂർ: മണ്ഡലം ഉപ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ഷാഫി പറമ്പിൽ എം.പിയുടെയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെയും നടപടികൾക്കെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു .
ജീവനക്കാർക്ക് സ്വൈര്യമായി ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കി നൽകണമെന്ന് ജില്ലാ കമ്മിറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു
പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി എം. വിനയൻ, ജില്ലാ പ്രസിഡന്റ് ഡോ. പി. സീമ എന്നിവർ സംസാരിച്ചു.