ഓണത്തിന് ഒരു മുറം പച്ചക്കറി

Thursday 19 June 2025 12:19 AM IST

കൊട്ടിയം: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ ഉമയനല്ലൂർ യൂണിറ്റ് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ പച്ചക്കറി തൈ വിതരണം നടത്തി. കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കൺവീനർ എസ്. രമാഭായി അദ്ധ്യക്ഷത വഹിച്ചു. മുഖത്തല ബ്ലോക്ക് സെക്രട്ടറി എൻ.ഗോപിനാഥൻ പച്ചക്കറി തൈ വിതരണം ചെയ്തു. ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ പ്രഭാഷണം നടത്തി. വിഷരഹിത പച്ചക്കറി കൃഷി സംബന്ധിച്ച് റിട്ട. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ എ.താഹ, ടി. പ്രേംലാൽ എന്നിവർ ക്ലാസെടുത്തു. ഡോ.പി.കെ.ചിത്ര, പി. ഗേളി, വി.തങ്കലക്ഷ്മി, എ.അബ്ദുൾഖലാം, എസ്.രാധാകൃഷ്ണൻ, പി.തുളസീധരൻ പിള്ള, എം.ദിനമണി, കെ.കെ.ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.