പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും

Thursday 19 June 2025 12:21 AM IST

പടിഞ്ഞാറെ കല്ലട: പട്ടകടവ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി.

ഗ്രന്ഥശാല പ്രസിഡന്റ് എൽ.ജി. ജോൺസൺ അദ്ധ്യക്ഷനായി. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.സാബു സ്വാഗതം പറഞ്ഞു

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രതീഷ്, പടിഞ്ഞാറെ കല്ലട ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, വാർഡ് മെമ്പർ സുനിതാ ദാസ് എന്നിവർ ചേർന്ന് അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടത്തി. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് തല നേതൃസമിതി കൺവീനർ ജി. ശങ്കരപ്പിള്ള, ഡി. ജോസ്, പ്രസാദ്, അഖിൽ, നീതു മോഹൻ, ഗോഡ്സെൻ എന്നിവർ സംസാരിച്ചു.