പിറവന്തൂർ ശാഖയിൽ പഠനോപകരണ വിതരണം

Thursday 19 June 2025 12:21 AM IST

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ 3623-ാം നമ്പർ പിറവന്തൂർ ശാഖയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി. ശാഖയിലെ കുടുംബാംഗങ്ങളുടെ മക്കളായ, 1 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പഠനോപകരണങ്ങൾ നൽകിയത്.

യോഗം ഡയറക്ടറും ശ്രീനാരായണ സ്റ്റഡി സർക്കിൾ സംസ്ഥാന പ്രസിഡന്റുമായ പിറവന്തൂർ ഗോപാലകൃഷ്ണൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഡി. രാജു അദ്ധ്യക്ഷനായി.

യൂണിയൻ കൗൺസിലർമാരായ റിജു വി. ആമ്പാടി, വി.ജെ. ഹരിലാൽ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ദീപജയൻ, കുടുംബയോഗം ചെയർമാൻ കെ. മുരളീധരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശാഖ സെക്രട്ടറി ജി. സുജാതൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി. ശശിധരൻ നന്ദിയും പറഞ്ഞു.