ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്

Thursday 19 June 2025 1:13 AM IST

തിരുവനന്തപുരം: അടുത്ത കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ദളിതരെ ജനറൽ സീറ്റുകളിൽ മത്സരിപ്പിക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. 1980ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദളിതനായ കെ. കുഞ്ഞമ്പുവിനെ ജനറൽ സീറ്റായ കണ്ണൂരിൽ മത്സരിപ്പിച്ചത് എ.കെ. ആന്റണിയാണ്. പിന്നീടിതാരും പിന്തുടർന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ദളിത് കോൺഗ്രസ് സംഘടിപ്പിച്ച അയ്യങ്കാളിയുടെ 84ാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെറിയാൻ ഫിലിപ്പ്.

ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.എസ്. ബാബു,നെയ്യാറ്റിൻകര സനൽ,ദളിത് കോൺഗ്രസ് ഭാരവാഹികളായ ശാസ്തമംഗലം വിജയൻ,വേണു ഗോപാൽ വിലങ്ങറ,എസ്. അനിത,ഇടക്കോട് ജനാർദ്ദനൻ,കോളിയൂർ ചന്ദ്രൻ,കാലടി അനിൽ,എം.സി.സുരേന്ദ്രൻ,അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.