വ്യാപാരികൾക്ക് സഹായം: ബാലഗോപാൽ

Thursday 19 June 2025 1:15 AM IST

തിരുവനന്തപുരം: വ്യാപാരികളെ പരമാവധി സഹായിക്കുന്ന സമീപനമാണ് സർക്കാരിനെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. 'ആംനെസ്റ്റി പദ്ധതി 2025'ന്റെ വിശദാംശങ്ങൾ അവതരിപ്പിക്കുന്നതിനായി ജി.എസ്.ടി വകുപ്പ് നടത്തിയ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. 1960 മുതലുള്ള നികുതി കുടിശിക ഉൾപ്പെടെ 50,000 ഫയലുകളുണ്ടായിരുന്നു. ആംനെസ്റ്റിയുടെ ഭാഗമായി 50,000 രൂപയിൽ താഴെയുള്ള മുഴുവൻ കേസുകളും എഴുതിത്തള്ളി. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ചു.