കാട്ടാന ആക്രമണം: മലയാളി കൊല്ലപ്പെട്ടു
Thursday 19 June 2025 1:17 AM IST
ഗൂഡല്ലൂർ: തമിഴ്നാട് നീലഗിരി ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം. ദേവർഷോലയിൽ താമസിക്കുന്ന ആറുവാണ്(65) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ, മൃതദേഹം മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. രാത്രി വൈകിയും ഇവർ പ്രതിഷേധിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ മാസം മറ്റൊരു മലയാളിയും ഇവിടെ കൊല്ലപ്പെട്ടിരുന്നു.