കോഴിഫാമിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം,​ ഭാര്യ ചികിത്സയിൽ

Thursday 19 June 2025 9:03 AM IST

വയനാട്: പുഞ്ചവയലിൽ കോഴിഫാമിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ജിജേഷാണ് (44) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തന്റെ കോഴിഫാമിൽ ലെെറ്റ് ഇടാൻ എത്തിയപ്പോഴാണ് ജിജേഷിന് ഷോക്കേറ്റത്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ ഭാര്യയ്ക്കും ഷോക്കേറ്റു. അബോധാവസ്ഥയിൽ കിടക്കുന്ന ജിജേഷിനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് ഭാര്യയ്ക്ക് ഷോക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.