"ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു"; അനുഭവിച്ച ദുരിതങ്ങൾ തുറന്നുപറഞ്ഞ് അഞ്ജലി

Thursday 19 June 2025 12:45 PM IST

മെഹന്തി ആർട്ടിസ്റ്റിനെ വിളിച്ച് പ്രാങ്ക് കോൾ ചെയ്ത സംഭവത്തിൽ ആർ ജെ അഞ്ജലി നേരത്തെ മാപ്പ് ചോദിച്ചിരുന്നു. സ്വകാര്യ ഭാഗത്ത് മെഹന്തിയിടാൻ റേറ്റ് എത്രയാണെന്ന് ചോദിച്ചതായിരുന്നു വിവാദമായത്. മാപ്പ് പറഞ്ഞെങ്കിലും സൈബറാക്രമണം വീണ്ടും തുടർന്നു. ഇതിനിടെ ഒരു കുറിപ്പുമായി ഫേസ്‌‌ബുക്കിലൂടെ എത്തിയിരിക്കുകയാണ് അഞ്ജലി.

ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞുവെന്ന് പറ‌ഞ്ഞുകൊണ്ടാണ് കുറിപ്പ്. പ്രാങ്ക് കോൾ ചെയ്യുമ്പോൾ ഒപ്പമുണ്ടായിരുന്ന അമ്മു എന്ന നിരഞ്ജനയുടെ കഷ്ടപ്പാടുകളാണ് കുറിപ്പിലൂടെ തുറന്നുപറഞ്ഞത്.

ഫേസ്‌‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മകൾ, അമ്മുന്റെ അമ്മയും ഞാനും ഒരുമിച്ച് കളിച്ച്‌ വളർന്നവരാണ്. അന്ന് ഞാൻ ഇങ്ങനെ പല വീടുകളിൽ മാറി മാറി വളർന്നു ജീവിക്കുമ്പോ അത്യാവശ്യം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിൽ ആയിരുന്നു അവൾ. നല്ല ഉടുപ്പ്. നല്ല ഭക്ഷണം.


ഓണത്തിന് ചേച്ചിടെ വീട്ടിൽ വല്യ ഊഞ്ഞാൽ ഇടും. മാനം മുട്ടെ ഉയരമുള്ള ഊഞ്ഞാൽ,
കുട്ടിക്കാലത്തെ എന്തെങ്കിലും മധുരമുള്ള ഓർമ്മകൾ ബാക്കി ഉണ്ടെങ്കിൽ അത് മാത്രമാണ്.
കടക്കെണിയിൽ അകപ്പെട്ട് പോയപ്പോൾ മക്കൾക്ക് വേണ്ടി എല്ലു മുറിയെ പണി എടുക്കാനും മനസുള്ള എന്റെ ചേച്ചിയെ ആണ് പിന്നെ ഞാൻ കാണുന്നത്.


കുഞ്ഞുങ്ങളെ നോക്കാൻ എന്റെ വീട്ടിൽ ജോലിക്ക് വന്നു. ഉച്ചയ്ക്ക് ശേഷം മറ്റൊരു താൽക്കാലിക ജോലി തരപ്പെട്ടപ്പോൾ ഉച്ചയ്ക്ക് ശേഷമുള്ള പിള്ളേരെ നോക്കൽ ജോലി നിരഞ്ജനയ്ക്ക് ആയി. മറ്റൊരു എന്നെ എവിടെയൊക്കെയോ ഞാൻ കണ്ടത് കൊണ്ടാണോ എന്ന് അറിയില്ല.
അമ്മു അങ്ങനെ ജോലി ചെയ്യുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ല
അവൾ വരുന്ന സമയം അവളെയും കൂട്ടി വീഡിയോ എടുത്തു തുടങ്ങി.
പിള്ളേർക്ക് ഫുഡ്‌ കൊടുക്കണം, പിള്ളേരെ കുളിപ്പിക്കണ്ടേ എന്നൊക്കെ ഒന്ന് വാ അമ്മുവേ എന്ന് എന്റെ അമ്മ പറയുമ്പോ അമ്മാ, ഒരു മിനിറ്റ് ഇപ്പോ വരാം എന്ന് പറഞ്ഞു ഞങ്ങൾ മുങ്ങും.
ആ അഞ്ച് മിനിറ്റുകൾ മണിക്കൂറുകളായി, നിങ്ങളെ ചിരിപ്പിച്ച പ്രാങ്ക് കോളുകൾ ആയി
അവസാനം ഒരു നാക്ക് പിഴയിൽ നിങ്ങൾ ഞങ്ങളെ ഒന്നിനും കൊള്ളാത്തവരാക്കി വലിച്ചെറിഞ്ഞു 😭
അമ്മു മാൻട്രേക്ക് അല്ല, അമ്മുന്റെ മുഖത്തിന്‌ അഹങ്കാരം അല്ല, അവൾ പഠിക്കട്ടെ. ആരെയും ഭയപ്പെടാതെ ജീവിക്കട്ടെ.
മെഴുകൽ ആയി നിങ്ങൾക്ക് തോന്നും.
അമ്മൂന് വേണ്ടി ചിലപ്പോ ഞാൻ കരഞ്ഞു മെഴുകും.