മീനു വിജയന് പുരസ്കാരങ്ങൾ 

Thursday 19 June 2025 4:04 PM IST

കൊച്ചി: അമേരിക്കൻ സൊസൈറ്റി ഒഫ് ക്ലിനിക്കൽ ഓങ്കോളജി (എ. എസ്. സി. ഒ ) മെറിറ്റ് അവാർഡിനും പെയിൻ ആൻഡ് സിംപ്റ്റം മാനേജ്മെന്റ് സ്പെഷ്യൽ മെറിറ്റ് അവാർഡിനും അമൃത സ്കൂൾ ഒഫ് ഫാർമസിയിലെ അസിസ്റ്റന്റ് പ്രൊഫസർ മീനു വിജയൻ അർഹയായി. ചിക്കാഗോയിൽ നടന്ന എ. എസ്. സി. ഒ വാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ക്യാൻസർ ചികിത്സാ രംഗത്തെ ആധുനികവത്കരണത്തിനു കരുത്താകുന്ന ഗവേഷണങ്ങളാണ് പുരസ്കാരത്തിന് അർഹമായത്. വിവിധ രാജ്യങ്ങളിലെ ഗവേഷകർ 7500ലേറെ പ്രബന്ധങ്ങളാണ് മെറിറ്റ് അവാർഡിനും പെയിൻ ആൻഡ് സിംപ്റ്റം മാനേജ്മെന്റ് സ്പെഷ്യൽ മെറിറ്റ് അവാർഡിനുമായി സമർപ്പിച്ചിരുന്നത്.