എൻഡോവ്മെന്റ് വിതരണം

Friday 20 June 2025 12:02 AM IST
'

കൊയിലാണ്ടി :ചാത്തോത്ത് ശ്രീധരൻ നായർ എൻഡോവ്മെന്റ് കൊല്ലം പിഷാരികാവ് എൽ.പി സ്കൂൾ ലൈബ്രറിയ്ക്ക് ഇ. കെ.വിജയൻ എം.എൽ.എ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ഫക്രുദീൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഇ. കെ അജിത്ത് വായനദിന സന്ദേശം കൈമാറി. അഡ്വ.സുനിൽ മോഹൻ, പിഷാരികാവ് ദേവസ്വം മാനേജർ വി.പി ഭാസ്കരൻ, പി.ടി.എ പ്രസിഡന്റ് എ.പി സുധീഷ്, പ്രധാനാദ്ധ്യാപിക ബിനിത.ആർ, കെ ചിന്നൻ എന്നിവർ പ്രസംഗിച്ചു. 10,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തി പത്രവും അടങ്ങുന്നതാണ് എൻഡോവ്മെന്റ്'. നവീകരിച്ച സ്കൂൾ ലൈബ്രറിയും ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു