യോഗ ദിനത്തിൽ വിദ്യാർത്ഥി സംഗമം
Friday 20 June 2025 12:02 AM IST
കോഴിക്കോട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗ മഹോത്സവത്തിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിൽ 1000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന യോഗാസംഗമം നാളെ രാവിലെ 6.30 മുതൽ 7.45 വരെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്യും. ഡോ. രാജീവ്, ഷോജിസെൻ എന്നിവർ പങ്കെടുക്കും. ടീം യോഗ കാലിക്കറ്റിന്റെ പ്രസിഡന്റും യോഗമാസ്റ്ററുമായ ബൈജു ചെക്യാടത്ത് നേതൃത്വം നൽകും. 'യോഗാ ഫോർ വൺ ഹെർത്ത് വൺ ഹെൽത്ത്' എന്നതാണ് ഈ വർഷത്തെ യോഗാദിനത്തിന്റെ ആപ്തവാക്യം. വാർത്താ സമ്മേളനത്തിൽ ബൈജു സി, ശശാങ്കൻ എ പി, രത്നാകരൻ പാലൂർ, കബീർ ദാസ്, ഷോജി സെൻ, എൻ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.